കലോത്സവ വേദിയിൽ വിധികർത്താവായി ദീപാ നിശാന്ത് എത്തി. ദീപാ നിശാന്തിന്റെ പേരിൽ കലോത്സവ വേദിക്ക് പുറത്ത് വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തം. കെഎസ്‌യു ,യൂത്ത് ലീഗ്, എബിവിപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം നടത്തിയത്. കള്ളിയെ മാറ്റണമെന്നതാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. എന്നാൽ ദീപ നിശാന്തിനെ വിധികർത്താവ് ആക്കിയതിൽ അപാകതയില്ലെന്ന് ഡിപിഐ. പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.